Breaking

Sunday, June 21, 2020

ഉത്രയുടെ വീട്ടില്‍ സൂരജുമായി തെളിവെടുപ്പ്; പെണ്‍കുട്ടിയെ കൊന്നുകളഞ്ഞില്ലേടായെന്ന് നാട്ടുകാര്‍

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്. ഒരാളെ കൊല്ലാൻപാമ്പിനെആയുധമാക്കുകയും വിൽക്കുകയും ചെയ്തെന്ന കേസിലാണ് വനംവകുപ്പ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു എന്നതിന്റെ സ്ഥിരീകരണത്തിനായാണ് ഈ നടപടി. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിലാണ് പ്രതിയുമായി തെളിവെടുപ്പ് ആരംഭിച്ചത്. സൂരജിനെതിരേ ആക്രമണമുണ്ടായേക്കാനുള്ള സാധ്യതയെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിയെ എത്തിക്കുന്നതിന് മുമ്പ് തന്നെ സായുധരായ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉത്രയുടെ വീടിന് മുന്നിൽ നിലയുറപ്പിച്ചു. സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ അസഭ്യവർഷത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. പെൺകുട്ടിയെ കൊണ്ടുപോയി കൊന്നുകളഞ്ഞില്ലേടായെന്ന് ആക്രോശിച്ചു. വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി. എന്നാൽ സൂരജുമായി ഉദ്യോഗസ്ഥർ വേഗം വീടിനകത്തേക്ക് കയറി. തുടർന്ന് ഉത്രയെ കൊലപ്പെടുത്തിയ കിടപ്പുമുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സൂരജ് എല്ലാകാര്യങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. കഴിഞ്ഞദിവസങ്ങളിൽ സൂരജിന്റെ പറക്കോട്ടെ വീട്ടിലും പാമ്പിനെ കൈമാറിയ ഏനാത്തും വനംവകുപ്പ് തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പ് പിടിത്തക്കാരൻ സുരേഷ് പാമ്പുകളെ പിടികൂടിയ സ്ഥലത്തും തെളിവെടുപ്പ് നടന്നു. അതേസമയം, ഉത്രയെ ആദ്യം കടിപ്പിച്ച് കൊല്ലാനുപയോഗിച്ച അണലിയെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. അണലിയെ ചാക്കിലാക്കി വലിച്ചെറിഞ്ഞുവെന്നാണ് സൂരജിന്റെ മൊഴി. വലിച്ചെറിഞ്ഞ അണലി ചാകാൻ സാധ്യത കുറവാണെന്നാണ് വിദഗ്ധർ പറഞ്ഞിട്ടുള്ളത്. സൂരജിനെ വീണ്ടും അടൂർ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുത്ത്, ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്. Content Highlights:uthra snake bite murder case; forest department conducts evidence taking in uthras home


from mathrubhumi.latestnews.rssfeed https://ift.tt/2Cp05tX
via IFTTT