തിരുവനന്തപുരം: പമ്പയിലെ മണൽ നീക്കുന്നതിൽ മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ്. മണൽ എന്നും അഴിമതിക്കുള്ള ഉപാധിയെന്നും ജേക്കബ് തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പമ്പയിൽ നിന്നുള്ള മണൽനീക്കത്തിന് വനംവകുപ്പ് അനുമതിയില്ലെന്നും മുൻ ചീഫ് സെക്രട്ടറി ടോം ജോസ് വാക്കാൽ നൽകിയ നിർദ്ദേശാനുസരണമാണ് മണൽ നീക്കമെന്നുമാണ് ആരോപണം. അതേസമയം മുൻചീഫ് സെക്രട്ടറിക്ക് എതിരായ ആരോപണത്തിലെ നിജസ്ഥിതി ജനങ്ങൾ അറിയിക്കണം. ആരോപണങ്ങൾ അന്വേഷിച്ച് തെളിയിക്കട്ടേയെന്നും അത് അറിയാൻ താൻ ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾക്ക് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിൽ നിന്നുള്ള മണൽനീക്കത്തിന് വനംവകുപ്പ് അനുമതിയില്ല. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് വാക്കാൽ നൽകിയ നിർദ്ദേശാനുസരണമാണ് മണൽ നീക്കം. കേരള ക്ലേയ്സ് ആന്റ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിനാണ് ചുമതലയെങ്കിലും സ്വകാര്യ കമ്പനിയാണ് മണൽ നീക്കുന്നതെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നുഅദ്ദേഹം. Content Highlights:Jacob thomas slams over tom jose on sand corruption
from mathrubhumi.latestnews.rssfeed https://ift.tt/2BsXizz
via
IFTTT