കൊച്ചി: ജോലി കഴിഞ്ഞെത്തിയ എയർഇന്ത്യ പൈലറ്റ് ക്വാറന്റീൻ ലംഘിച്ചതായി പരാതി. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിതാ പൈലറ്റാണ് ക്വാറന്റീൻ നിന്ത്രണം ലംഘിച്ചത്. ജോലിക്കു ശേഷം ഹോട്ടലിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് എയർ ഇന്ത്യ ക്രൂ അംഗങ്ങൾക്കുള്ള നിർദേശം. എന്നാൽ ഒരു ദിവസം മാത്രം ഹോട്ടലിൽ തങ്ങിയ ശേഷം വനിതാ പൈലറ്റ് തേവരയിലെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് സൂപ്പർമാർക്കറ്റുകളിലും എടിഎമ്മിലും തേവര മാർക്കറ്റിലും ഇവർ സഞ്ചരിച്ചുവെന്ന് പോലീസും ആരോഗ്യ പ്രവർത്തകരും കണ്ടെത്തി. ഇതേ തുടർന്ന് കൊച്ചി കോർപ്പറേഷനിലെ 60-ാം ഡിവിഷനായ തേവര കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ക്വാറന്റീൻ ലംഘിച്ചതിന് വനിതാ പൈലറ്റിനെതിരെ പോലീസ് കേസെടുത്തേക്കും. ചൊവ്വാഴ്ച അർധരാത്രി മുതലാണ് തേവര കണ്ടെയിൻമെന്റ് സോണായി നിലവിൽ വന്നത്. ഇതോടെ ഈ മേഖയിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. കടുത്ത നിയന്ത്രണം പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. Content Highlights:Thevara identified as hotspot- Air India Pilot quarantine violate
from mathrubhumi.latestnews.rssfeed https://ift.tt/36WjYE7
via
IFTTT