പാലക്കാട് : മനുഷ്യന്റെ കണ്ണില്ലാ ക്രൂരതക്കിരയായിസ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മേൽത്താടിയും കീഴ്ത്താടിയും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയെന്ന് ഫോറസ്റ്റ് സർജൻ. തിരുവിഴാംകുന്ന് വനമേഖലയിൽ അമ്പലപ്പാറയിലെ വെള്ളിയാറിൽ. 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27-നാണ് ചരിഞ്ഞത്. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തിൽ തുമ്പിയും വായും മുക്കി നിൽക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ്വാലി വനമേഖലയിൽനിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്. സംഭവത്തെത്തുടർന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം. ശശികുമാർ പറഞ്ഞു. 1997-ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിൽ സമാന രീതിയിൽ കാട്ടാന ചരിഞ്ഞിരുന്നു. മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാർപ്പുഴയിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയത്. അവശനിലയിലായ ആനയെ പുറത്തേക്കുകൊണ്ടുവന്ന് ചികിത്സനൽകാൻ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നെങ്കിലും ബുധനാഴ്ച വൈകീട്ട് നാലോടെ വെള്ളത്തിൽ നിൽക്കുന്നതിനിടെ ആന ചരിഞ്ഞു. തുടർന്ന് വനംവകുപ്പിന്റെ തൃശ്ശൂരിലുള്ള ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. ആന ഒരുമാസം ഗർഭിണിയായിരുന്നതായി ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. കാട്ടാന ചരിഞ്ഞത് സംബന്ധിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മോഹനകൃഷ്ണന്റെ സാമൂഹികമാധ്യമത്തിലെ പോസ്റ്റ് വൈറലായിരുന്നു. തുടർന്ന ദേശീയ മാധ്യമങ്ങളിലും വിഷയം വാർത്തയാക്കി. സിനിമാതാരങ്ങളും പ്രമുഖരും പ്രതിഷേധക്കുറിപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. content highlights:Wild elephant devours Pineapple Stuffed With Crackers dies, report says she is pregnant
from mathrubhumi.latestnews.rssfeed https://ift.tt/301ah5B
via
IFTTT