Breaking

Monday, June 22, 2020

അച്ഛന്റെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് ഇന്ന് അടിയന്തര ശസ്ത്രക്രിയ

കൊച്ചി: അങ്കമാലിയിൽ അച്ഛന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് ഇന്ന് അടിയന്തരശസ്ത്രക്രിയ. തലയ്ക്കുള്ളിൽ കെട്ടിക്കിടക്കുന്ന രക്തം നീക്കംചെയ്യുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനെതുടർന്നാണ് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. രാവിലെ ഒമ്പതേകാലോടെയാണ് ശസ്ത്രക്രിയ. ഒന്നരമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാകും. നാലുദിവസം മുമ്പാണ് കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചത്.പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് വീട്ടിൽ ഷൈജു തോമസാണ് (40) തന്റെ 54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെൺകുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യംകൊണ്ടുമാണ്ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാൾ, കിടപ്പുമുറിയിൽ വെച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയിൽനിന്ന് ബലമായി പിടിച്ചുവാങ്ങി കൈകൊണ്ട് രണ്ടുപ്രാവശ്യം കുട്ടിയുടെ തലയ്ക്ക് അടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഷൈജുവിന്റെ ഭാര്യ നേപ്പാൾ സ്വദേശിനിയാണ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹം കഴിഞ്ഞിട്ട് ഒരുവർഷമേ ആയിട്ടുള്ളു. നേപ്പാളിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. 10 മാസം മുൻപാണ് ഇവർ ജോസ്പുരത്ത് താമസം തുടങ്ങിയത്. കുഞ്ഞിന്റെ രാത്രിയിലുള്ള കരച്ചിലിൽ അസ്വസ്ഥതയുള്ള ഷൈജു ഇതിന് മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷൈജു തോമസ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷൈജു വർഷങ്ങളായി അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. Content Highlights: father attacked 54 days old kid


from mathrubhumi.latestnews.rssfeed https://ift.tt/2NhtZm9
via IFTTT