ബെംഗളൂരൂ: കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് നടിയും ടെലിവിഷൻ അവതാരകയും മോഡലുമായ ചന്ദന ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ചന്ദന (29) കഴിഞ്ഞ ദിവസമാണ് ദിവസമാണ് ജീവനൊടുക്കിയത്.വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും 5 ലക്ഷത്തോളം രൂപ തന്നിൽ നിന്ന് പലപ്പോഴായി വാങ്ങി ഒടുവിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചുവെന്നും ചന്ദന ആരോപിച്ചു. പകർത്തിയ ദൃശ്യങ്ങൾ മരിക്കുന്നതിന് തൊട്ടുമുൻപ് നടി തന്റെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. ചന്ദന താമസിക്കുന്ന വീട്ടിലെത്തി അവർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പോലീസ് പ്രേരണാകുറ്റത്തിന് നടിയുടെ കാമുകൻ ദിനേഷിനെതിരേ കെസെടുത്തിട്ടുണ്ട്. അയാൾ ഇപ്പോൾ ഒളിവിലാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:Kannada actress TV anchor Chandana commits suicide after boyfriend refuses to marry, takes a video
from mathrubhumi.latestnews.rssfeed https://ift.tt/3gNLl7S
via
IFTTT