സാൻഫ്രാൻസിസ്കോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടിന് പ്രചാരം നൽകുന്നത് സ്നാപ്പ്ചാറ്റ് നിർത്തിവെച്ചു. സ്നാപ്ചാറ്റിലെ ഡിസ്കവറി സെക്ഷനിൽ ഇനിമുതൽ ട്രംപിന്റെ അക്കൗണ്ട് പ്രദർശിപ്പിക്കില്ല. വംശീയ അതിക്രമത്തിനും അനീതിക്കും പ്രേരിപ്പിക്കുന്ന ശബ്ദങ്ങൾ അനുവദിക്കില്ലെന്ന്് കമ്പനി അറിയിച്ചു. വൈറ്റ് ഹൗസിന്റെ വേലി ലംഘിച്ചിരുന്നുവെങ്കിൽ പ്രതിഷേധക്കാർക്ക് നേരെ നായ്ക്കളെയും ആയുധങ്ങളേയും പ്രയോഗിക്കുമായിരുന്നു എന്ന ട്രംപിന്റെ പ്രസ്താവനയെ തുടർന്നാണ് സ്നാപ്പ്ചാറ്റിന്റെ തീരുമാനം. വംശീയ അക്രമത്തിനും അനീതിക്കും നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല, അമേരിക്കയിൽ സമാധാനം, സ്നേഹം, സമത്വം, നീതി എന്നിവയ്ക്കായി ശ്രമിക്കുന്ന എല്ലാവർക്കും ഒപ്പമാണ് ഞങ്ങൾ. സ്നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപ്പ് പറഞ്ഞു. ജോർജ് ഫ്ളോയിഡ് എന്ന കറുത്തവംശജൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധസമരങ്ങൾ സോഷ്യൽ മീഡിയയും വൈറ്റ് ഹൗസും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിരിക്കുയാണ്. പ്രതിഷേധ സമരങ്ങൾക്കെതിരെ സൈനിക നീക്കമുണ്ടാവുമെന്നും വെടിവെപ്പുണ്ടാവുമെന്നും സൂചന നൽകിക്കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റുകളിൽ ഫാക്ട് ചെക്കിങ് ടാഗുകൾ ചേർത്തത് വലിയ ചർച്ചയായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങൾക്കുള്ള നിയമ സംരക്ഷണം നീക്കുമെന്ന ഭീഷണി ട്രംപ് ഉയർത്തി. അതിനിടെ ട്രംപിന്റെ ഒരു ട്വീറ്റ് അക്രമണത്തെ മഹത്വവൽക്കരുക്കുന്നതാണെന്ന് കാണിച്ച് ട്വിറ്റർ നീക്കം ചെയ്തു. അതേസമയം ട്രംപിന്റെ പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കാത്തത് ഫെയ്സ്ബുക്കിനെതിരെ വലിയ വിമർശനങ്ങൾക്കിടയാക്കി. ട്രംപ് പറയുന്ന കാര്യങ്ങളും ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അത് നീക്കം ചെയ്യേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിന്. ട്രംപിനെതിരെ കർശന നിലപാടുമായി സ്നാപ്ചാറ്റ് കൂടി രംഗത്തെത്തിയതോടെ ട്രംപിന്റെ പോസ്റ്റുകൾക്കെതിരെ നിലപാടെടുക്കാൻ ഫെയ്സ്ബുക്കിന് മേൽ കൂടുതൽ സമ്മർദ്ദമാവും. Content Highlights:Snapchat stops promoting Donald Trumps account due to racial violence, George Floyd
from mathrubhumi.latestnews.rssfeed https://ift.tt/2BzkRXD
via
IFTTT