Breaking

Thursday, June 4, 2020

യുഎസ്സിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ട്രംപിന്റെ മകളും മുന്‍ഭാര്യയും

വാഷിംഗ്ടൺ: ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയിഡ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയറിയിച്ച് ട്രംപിന്റെ മകൾ ടിഫാനി ട്രംപ്. വാഷിംഗ്ടൺ ഡി.സിയിൽ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ച പൊലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് ടിഫാനി സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചത്. ഹെലൻ കെല്ലറുടെ വാക്കുകളായ Alone we can achieve so little; together we can achieve so much എന്ന വാക്കുകൾക്കൊപ്പം ജോർജ് ഫ്ളോയിഡിന് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ #blackoutTuesday #justiceforgeorgefloyd എന്നിവ കൂടി കുറിച്ചുകൊണ്ടാണ് ടിഫാനി തന്റെ പിന്തുണ അറിയിച്ചത്. കറുത്ത സ്ക്രീൻ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. View this post on Instagram ”Alone we can achieve so little; together we can achieve so much.”- Helen Keller #blackoutTuesday #justiceforgeorgefloyd A post shared by Tiffany Ariana Trump (@tiffanytrump) on Jun 2, 2020 at 8:52am PDT ടിഫാനിയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. പ്രതിഷേധങ്ങളോട് മനുഷ്യത്വരഹിതമായി രീതിയിൽ പെരുമാറുന്ന ട്രംപിന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കികൊടുക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. ട്രംപിന്റെ മുൻഭാര്യയും ടിഫാനിയുടെ അമ്മയുമായ മാർല മേപ്പിൾസും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. View this post on Instagram 🖤One world 💛One Love🤍One Spirit flows between us... Please God let's pause to feel this ... let's take this day to feel the pain and fear which has been inflicted on our brothers and sisters and come together... Unified ... I Choose Love 💜 I Choose Peace ☮️ I Choose to Listen 🙌 I Choose to Learn with a heart wide open 🙏🏼 #georgefloyd #callforlove #blackouttuesday #pray A post shared by Marla Maples (@itsmarlamaples) on Jun 2, 2020 at 10:29am PDT Content Highlights:Donald Trumps Daughter Tiffany Protests Black Mans Killing On Social Media


from mathrubhumi.latestnews.rssfeed https://ift.tt/2UaFQGB
via IFTTT