Breaking

Tuesday, January 1, 2019

എന്‍എസ്എസ് മന്നത്തിന്റെ പാതയിലല്ല എന്നുപറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല;വനിതാമതിലിനുശേഷം കേരളം ചെകുത്താന്റെ നാടാകുമെന്ന് ജി.സുകുമാരന്‍ നായര്‍

തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് എന്‍എസ്എസ് പ്രമേയം പാസാക്കി. ഏത് രാഷ്ട്രീയം സ്വീകരിക്കുവാനും അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അവകാശമില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര തവണ മലക്കം മറിഞ്ഞുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ല. വനിതാമതിലിനുശേഷം കേരളം ചെകുത്താന്റെ നാടാകുമെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ നീക്കം ഗാന്ധിയന്‍ സമരത്തിലൂടെ നേരിടുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.

എന്‍എസ്എസ് മന്നത്തിന്റെ പാതയിലല്ല എന്നുപറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആരെയും അനുവദിക്കില്ല. ശബരിമല വിഷയത്തില്‍ പ്രതികരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നത്ത് പത്മനാഭന്റെ 142മത് ജന്‍മദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെ സുകുമാരന്‍ നായര്‍ പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2CJ4ypg
via IFTTT