Breaking

Monday, October 25, 2021

ക്രിക്കറ്റില്‍ നിരാശ; ഫുട്‌ബോളില്‍ അഭിമാന ജയവുമായി ഇന്ത്യന്‍ യുവനിര

ഫുജയ്റ: ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ സമ്മാനിച്ച രാത്രി അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഒമാനെതിരേ അഭിമാന ജയവുമായി ഇന്ത്യൻ യുവനിര. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം. ഫുജയ്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ റഹീം അലിയിലൂടെ ഇന്ത്യ ലീഡെടുത്തു. പിന്നാലെ 38-ാം മിനിറ്റിൽ വിക്രം പ്രതാപ് ഇന്ത്യയുടെ ലീഡുയർത്തി. അതേസമയം മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിനിൽക്കേ വാലീദ് അൽ മുസൽമിയാണ് ഒമാന്റെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ഇയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയർന്നു. Content Highlights: india beat oman in afc u 23 asian cup qualifiers


from mathrubhumi.latestnews.rssfeed https://ift.tt/3EbZPsP
via IFTTT