സെവിയ: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ സ്പെയ്ൻ - സ്വീഡൻ പോരാട്ടം. രാത്രി 12:30-ന് സെവിയയിലാണ് മത്സരം. നാലാം കിരീടം ലക്ഷ്യമിട്ടാണ് സ്പെയ്ൻ ഇറങ്ങുന്നത്. സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരമായതിനാൽ സ്പെയ്നിന് മുൻതൂക്കമുണ്ട്. ഫെറാൻ ടോറസ്-ജെറാർഡോ മൊറെനോ-ഡാനി ഒൽമോ ത്രയത്തെ മുന്നേറ്റനിരയിൽ ഇറക്കിയാകും സ്പെയ്ൻ കളിക്കുക. തിയാഗോ അൽകാൻട്ര-റോഡ്രി-കോക്കെ എന്നിവർ മധ്യനിരയിൽ കളിക്കും. മർക്കസ് ബെർഗ്, എമിൽ ഫോർസ്ബർഗ്, ലിൻഡലോഫ് എന്നിവർ കളിക്കുന്ന സ്വീഡനെ എഴുതിത്തള്ളാനാകില്ല. 2018 ലോകകപ്പിലെ മികച്ച പ്രകടനവും അവർക്ക് ആത്മവിശ്വാസമേകുന്നു. അവസാനം കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ചാണ് സ്വീഡൻ എത്തുന്നത്. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Euro 2020 Spain vs Sweden Live Updates
from mathrubhumi.latestnews.rssfeed https://ift.tt/35lL7QS
via
IFTTT