Breaking

Wednesday, April 14, 2021

രാജ്യസഭ: തിരഞ്ഞെടുപ്പ് വേണ്ടിവന്നാൽ യു.ഡി.എഫിന് രണ്ടുവോട്ട് കുറയും

കോട്ടയം: രാജ്യസഭാതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നാൽ മൂന്നുപേർക്ക് വോട്ടുചെയ്യാൻ കഴിയില്ല. കേരള കോൺഗ്രസ് നേതാക്കളായ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരും ജനപക്ഷം നേതാവ് പി.സി.ജോർജുമാണത്. മൂന്നുപേരും തിരഞ്ഞെടുപ്പുപത്രിക സ്വീകരിക്കുംമുമ്പ് സ്പീക്കർക്ക് രാജി സമർപ്പിച്ചിരുന്നു.അരനൂറ്റാണ്ടായി നിയമസഭാംഗമായിരിക്കുന്ന പി.ജെ.ജോസഫിനും നാൽപ്പത് വർഷമായി വിജയിക്കുന്ന പി.സി.ജോർജിനും രാജ്യസഭാമത്സരത്തിൽ വോട്ടില്ലാതെവരുന്നത് അപൂർവസംഭവമാണ്. വോട്ടിങ് വന്നാലും ഇൗ മൂന്നുവോട്ടുകളും ഫലത്തെ സ്വാധീനിക്കില്ല. കാരണം, രണ്ടുപേരെ ഇടതുപക്ഷത്തിനും ഒരാളെ യു.ഡി.എഫിനും വിജയിപ്പിക്കാനുള്ള ആൾബലമുണ്ട്. പാർട്ടിയുടെ അംഗീകാരത്തിനും ചിഹ്നത്തിനുമായി പി.സി.തോമസ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസുമായി ലയിച്ചതോടെയാണ് പി.ജെ.ജോസഫും മോൻസും എം.എൽ.എ.സ്ഥാനം ഒഴിഞ്ഞത്. നിയമസഭയിലേക്ക് മത്സരിക്കുന്ന പി.സി.ജോർജ്, ജയിച്ചാൽ തിരഞ്ഞെടുപ്പ് കേസിന് സാധ്യതയുണ്ടെന്ന നിയമോപദേശം സ്വീകരിച്ചാണ് സ്ഥാനമൊഴിഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/3tbDLJT
via IFTTT