Breaking

Monday, April 12, 2021

യുവദമ്പതിമാർ രക്ഷകരായി; അമ്മയും കുഞ്ഞും ജീവിതത്തിലേക്ക്

പട്ടിക്കാട് : വീട്ടിൽ പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടായി അപകടാവസ്ഥയിലായ യുവതിയെയും അനക്കമറ്റ കുഞ്ഞിനെയും യുവ ദമ്പതിമാർ രക്ഷിച്ചു. ഇടപ്പാറ മാത്യു-േഗ്രറ്റൽ ദന്പതിമാരാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത്. രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലും. അപ്പോഴാണ് റോഡരികിലെ വീട്ടിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. ഒരു യുവതിയും ഭർത്താവും താമസിച്ച റോഡരികിലെ വാടകവീട്ടിൽനിന്നായിരുന്നു ആ നിലവിളി. ഓടിച്ചെന്നപ്പോൾ ഒരു പ്രസവം നടക്കുന്നു. ഭർത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. പ്രസവിച്ചുകൊണ്ടിരുന്ന യുവതി രക്തത്തിൽ കുളിച്ചുകിടക്കുന്നു. കുഞ്ഞിനെ പുറത്തെടുത്ത ഗ്രേറ്റൽ പൊക്കിൾക്കൊടി ഛേദിച്ചെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം കുഞ്ഞ് കരയാൻ തുടങ്ങി. ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ ഗ്രേറ്റൽ നഴ്സായി ജോലിചെയ്തിട്ടുണ്ട്. ആ പരിചയമാണ് തുണയായത്. വാണിയമ്പാറ സ്വദേശികളാണ് ദന്പതിമാർ. യുവതിയുടെ പ്രസവത്തീയതിക്ക് ഇനിയും ഒരു മാസമുണ്ടായിരുന്നു. പെട്ടെന്നാണ് പ്രസവവേദന വന്നത്. എന്തുചെയ്യണമെന്നറിയാതിരിക്കുേന്പാഴേക്കും പ്രസവവും നടന്നു. അപ്പോഴേക്കും മറ്റുള്ളവർ വിവരമറിഞ്ഞെത്തി. മുൻ പഞ്ചായത്ത് അംഗം പി.ജെ. അജി, നാട്ടുകാരായ ബെന്നി, രഞ്ജിത്ത് എന്നിവർ ചേർന്ന് ആംബുലൻസ് വരുത്തി. നടക്കാനിറങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന നാട്ടുകാരിയായ ഷീബ സന്തോഷ് കുഞ്ഞിനെ ടവലിൽ പൊതിഞ്ഞെടുത്തു. അമ്മയെയും കുഞ്ഞിനെയും പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. Content Highlights: Thrissur News


from mathrubhumi.latestnews.rssfeed https://ift.tt/3tcjgN5
via IFTTT