Breaking

Wednesday, April 7, 2021

ജയിച്ചാലും തോറ്റാലും മണ്ഡലത്തിലുണ്ടാവും, വികസനത്തിനും വ്യവസായത്തിനും മുഖ്യപരിഗണന-ഈ ശ്രീധരന്‍

പാലക്കാട്: ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തിൽ തന്നെ ഉണ്ടാവുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഈ ശ്രീധരൻ. മാലിന്യം, കുടിവെള്ളം എന്നിവയിലാവും താൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എംഎൽഎ ആവുന്നതുവരെ കാത്തിരിക്കില്ലെന്നും ഈ ശ്രീധരൻ പറഞ്ഞു. വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയം. വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും താൻ പറഞ്ഞിട്ടില്ല. പാലക്കാട് മണ്ഡലത്തിൽ താമസത്തിനും എംഎൽഎഓഫീസിനുമുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ പ്രവർത്തക സംവിധാനം ബിജെപിക്കുണ്ട്. അതിനാൽ തിരഞ്ഞെടുപ്പിൽ തനിക്ക് വ്യക്തിപരമായി ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നും യഥാർഥ പ്രയത്നം ബിജെപി പ്രവർത്തകരുടേതാണ്. ബിജെപിയിൽ ഏതെങ്കിലും കാര്യത്തിൽ തിരുത്തൽ വേണമെന്ന് തോന്നിയിട്ടില്ല. സംസ്ഥാനവും രാജ്യവും നന്നാവണമെങ്കിൽ ബിജെപിയെ പ്രോത്സാഹിപ്പിക്കണമെന്നും ഈ ശ്രീധരൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3cVyBfc
via IFTTT