Breaking

Saturday, April 10, 2021

രാജ്യത്ത് കോവിഡ് അതിരൂക്ഷം; അഞ്ചാം ദിവസവും ഒരു ലക്ഷത്തിലേറെ കേസുകള്‍, 794 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 794 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 77,567 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി. മരണസംഖ്യ 1,68,436 ആയി ഉയർന്നു. 1,19,90,859 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,46,631 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 9.8 കോടി പേർക്കാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തത്. ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 25,52,14,803. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ പരിശോധന വർധിപ്പിക്കാനും കോവിഡ് വാക്സിൻ വിതരണം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ച നിർദേശം. വാക്സിൻ വിതരണം വിപുലപ്പെടുത്താൻ സംസ്ഥാനങ്ങൾ കർമപദ്ധതികൾ രൂപീകരിച്ചു തുടങ്ങി. അതേസമയം മുംബൈയിലടക്കം പലയിടത്തും ആവശ്യത്തിന് വാക്സിൻ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ മുംബൈയിലെ പകുതിയിലധികം കുത്തിവെപ്പുകേന്ദ്രങ്ങളും വെള്ളിയാഴ്ചയോടെ അടച്ചു. വാക്സിൻ എന്നെത്തുമെന്ന് പറയാൻകഴിയാത്ത അവസ്ഥയിലാണ് അധികൃതർ. മുംബൈയിൽ ആകെ 120 കുത്തിവെപ്പു കേന്ദ്രങ്ങളാണുള്ളത്. ഇതിൽ 71 എണ്ണമാണ് താത്കാലികമായി അടച്ചത്. മുംബൈയിൽ മാത്രമല്ല സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ അവസ്ഥയാണ്. അതോടെ രണ്ടാം ഡോസ് എടുക്കാനുള്ളവരും അങ്കലാപ്പിലായി. കോവിഡിന്റെ രണ്ടാം വരവ് ഗുജറാത്തിൽ കൂടുതൽ രൂക്ഷമായി. ആശുപത്രികൾ നിറഞ്ഞതോടെ രോഗികൾ നിലത്ത് കിടക്കേണ്ടി വരുന്നു. അടിയന്തര മരുന്നുകൾക്കുവേണ്ടിയും വലിയ വരികളാണ്. ഗുരുതരാവസ്ഥയിലുള്ളവർക്ക് നൽകുന്ന റെംഡസിവിർ മരുന്നിനായി അഹമ്മദാബാദിലും സൂറത്തിലും സ്വകാര്യ ആശുപത്രികൾക്ക് മുന്നിൽ നീണ്ട വരികളാണ്. സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുകയാണ്. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, കർണാടക, പഞ്ചാബ്,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. India reports 1,45,384 new COVID19 cases, 77,567 discharges, and 794 deaths in the last 24 hours, as per the Union Health Ministry Total cases: 1,32,05,926 Total recoveries: 1,19,90,859 Active cases: 10,46,631 Death toll: 1,68,436 Total vaccination: 9,80,75,160 pic.twitter.com/ed39ltrY7W — ANI (@ANI) April 10, 2021


from mathrubhumi.latestnews.rssfeed https://ift.tt/3uFl6GM
via IFTTT