Breaking

Sunday, January 17, 2021

തിരഞ്ഞെടുപ്പിലെ തോൽവി; രണ്ട് സി.പി.എം ഏരിയാകമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തും

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വാർഡിലെ തോൽവിയുമായി ബന്ധപ്പെട്ടു സി.പി.എമ്മിൽ രണ്ട് ഏരിയാകമ്മിറ്റി അംഗങ്ങൾക്കെതിരേ അച്ചടക്ക നടപടിക്ക് ശുപാർശ. പാളയം ഏരിയാ കമ്മിറ്റി അംഗവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ കാഞ്ഞിരംപാറ രവിയെയും ഏരിയാ കമ്മിറ്റി അംഗവും ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എൻ.എസ്.വിനോദിനുമെതിരേയാണ് നടപടിയെടുത്തത്. രണ്ട് പേരെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും. കാഞ്ഞിരംപാറ വാർഡിൽ സി.പി.എം. സ്ഥാനാർഥി തോറ്റതിൽ രവിക്ക് പങ്കുണ്ടെന്നു പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. സി.പി.എമ്മിന്റെ സിറ്റിങ് വാർഡിൽ ബി.ജെ.പി. വിജയിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിക്ക് സ്വാധീനമുള്ള ചില ബൂത്തുകളിൽ വോട്ട് വളരെ കുറഞ്ഞിരുന്നു. ഇതാണ് തോൽവിക്ക് കാരണമായത്. തോൽവിയെ സംബന്ധിച്ചു പരിശോധിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പങ്കെടുത്ത ഏരിയാ കമ്മിറ്റിയോഗമാണ് നടപടിയെടുത്തത്. ഇൗ നടപടി ജില്ലാ കമ്മിറ്റി അംഗീകരിക്കണം. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളാണ് നടത്തിയതെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലാത്തതിന്റെ കാരണത്താലാണ് എൻ.എസ്.വിനോദിനെതിരേ നടപടിയെടുത്തത്. ഭരണം ലഭിച്ചെങ്കിലും ചില ഉറച്ച വാർഡുകളിലെ പരാജയം സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. ലോക്കൽ കമ്മിറ്റികളിലും പരാജയം സംബന്ധിച്ച് ചർച്ചകൾ നടക്കുമ്പോൾ കൂടുതൽ നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. Content Highlights:Election defeat; Action in the CPM


from mathrubhumi.latestnews.rssfeed https://ift.tt/3nZIF9D
via IFTTT