Breaking

Tuesday, January 5, 2021

ഇനിയാണ്‌ കൊച്ചിയുടെ ഷോ

കൊച്ചി: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചുദിനങ്ങൾ കൊച്ചിക്കു സ്വന്തം. നഗരത്തിലെ അഞ്ചു തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, പത്മ, ശ്രീധർ എന്നീ തിയേറ്ററുകളാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിഗണനയിലുള്ളത്. തിയേറ്ററുകളുടെ സമ്മതം അരാഞ്ഞിട്ടുണ്ട്. മറുപടി രണ്ടു ദിവസത്തിനകം അറിയാം. പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഷേണായീസ് തിയേറ്ററിനെ ഒഴിവാക്കി. ഏതെങ്കിലും തിയേറ്ററുകൾ അസൗകര്യം അറിയിച്ചാൽ നഗരപരിധിയിലെ മറ്റു തിയേറ്ററുകളെ പരിഗണിക്കും. ഐ.എഫ്.എഫ്.കെ.യുടെ സ്ഥിരംവേദി തിരുവനന്തപുരമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ നാലുമേഖലകളിലായി മേള നടത്താൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 17-21 ഫെബ്രുവരി 10-ന് തിരുവനന്തപുരത്താണു മേള തുടങ്ങുന്നത്. ഫെബ്രുവരി 17 മുതൽ 21 വരെയാണു കൊച്ചിയിൽ പ്രദർശനം. തിരുവനന്തപുരത്തു പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകളും കൊച്ചിയിലും പ്രദർശിപ്പിക്കും. കൊച്ചിയിലേക്കായി പ്രത്യേകം ഡെലിഗേറ്റ് പാസ് എടുക്കുന്നവർക്കാകും പ്രവേശനം. തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലും മേള നടക്കും. ഓരോ വേദിക്കും പ്രത്യേക പാസ് ആണ്. തിയേറ്ററുകളുടെ സമ്മതം ലഭിച്ചാലുടൻ ചലച്ചിത്രോത്സവത്തിന്റെ സാങ്കേതിക സമിതി സൗകര്യങ്ങൾ പരിശോധിക്കും. സ്ക്രീൻ, പ്രൊജക്ടർ എന്നിവ അനുയോജ്യമാണോയെന്നു വിലയിരുത്തും. പരിസരങ്ങളിലെയും ശൗചാലയങ്ങളിലെയും വൃത്തിയും പരിശോധിക്കും. മേള നടക്കുമ്പോൾ ചലച്ചിത്രോത്സവസമിതിയുടെ പൂർണ നിയന്ത്രണത്തിലാകും തിയേറ്ററുകൾ. കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാകും പ്രവേശനവും പ്രദർശനവും. ഒരു തിയേറ്ററിൽ 200 പേർ 200 പേർക്കാണ് ഒരു തിയേറ്ററിൽ പ്രവേശനം. തിയേറ്ററിന്റെ വലിപ്പത്തിനനുസരിച്ചു വ്യത്യാസം വരുത്തിയേക്കും. കൂടുതൽപേരെ മേളയുടെ ഭാഗമാക്കുകയാണു ലക്ഷ്യം. ദിവസം ഒരു തിയേറ്ററിൽ നാലുപ്രദർശനമാണ് ഉണ്ടാവുക 200 പേർക്കാണ് ഒരു തിയേറ്ററിൽ പ്രവേശനം. തിയേറ്ററിന്റെ വലിപ്പത്തിനനുസരിച്ചു വ്യത്യാസം വരുത്തിയേക്കും. കൂടുതൽപേരെ മേളയുടെ ഭാഗമാക്കുകയാണു ലക്ഷ്യം. ദിവസം ഒരു തിയേറ്ററിൽ നാലുപ്രദർശനമാണ് ഉണ്ടാവുക. പരീക്ഷയുടെ മേള അന്താരാഷ്ട്ര ചലച്ചിത്രമേളകൾ സുഗമമായി നടത്താൻ കഴിയുമോയെന്നതിന്റെ പരീക്ഷണ പ്രദർശനമാകും കൊച്ചിക്കിത്. ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) കൊച്ചി കേന്ദ്രമായി വലിയ പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്. ഇതിലൊന്നു കാക്കനാട് സിവിൽ സ്റ്റേഷനോടു ചേർന്നു 80 സെന്റിൽ മൂന്നു സ്ക്രീനുള്ള തിയേറ്റർ സമുച്ചയമാണ്. വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കി കിഫ്ബിയുടെ അനുമതിക്കായി നൽകി. അനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങും. ഈ തിയേറ്റർ സമുച്ചയം വരുന്നതോടെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ നടത്താനുള്ള സ്ഥിരംവേദിക്കുള്ള സാധ്യതയാണ് തെളിയുന്നത്. Content Highlights:IFFK to be held in four phases, four venues 2020 2021, February,Ernamkulam, Thalassery,Thiruvananthapuram, Palakkad


from mathrubhumi.latestnews.rssfeed https://ift.tt/3ncPFzd
via IFTTT