Breaking

Tuesday, January 5, 2021

തിരുവനന്തപുരത്ത് ഒരാള്‍ വെട്ടേറ്റ് മരിച്ചു; വെട്ടിയത് സുഹൃത്തെന്ന് മൊഴി

തിരുവനന്തപുരം: വാക്കു തർക്കത്തിനിടെ വെട്ടേറ്റ ആൾ മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. അർധരാത്രി 12.30-ഓടെ പോത്തൻകോട് വെച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്. കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരൻ പോത്തൻകോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു. സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ രാധാകൃഷ്ണൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടയിൽ അനിൽ തന്റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയതെന്നാണ് രാധാകൃഷ്ണൻ പോലീസിന് മൊഴി നൽകിയത്. പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോത്തൻകോട് പോലീസ് പറഞ്ഞു. Content Highlights: one hacked to death in thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/3s1YOyz
via IFTTT