Breaking

Saturday, January 16, 2021

സമരത്തിൽ പങ്കെടുക്കുന്ന കര്‍ഷക സംഘടനാ നേതാവിന് എന്‍.ഐ.എയുടെ സമന്‍സ്; ഞായറാഴ്ച ഹാജരാകണം

Photo Courtesy: www.nia.gov.in ന്യൂഡൽഹി: കർഷക സംഘടനാ നേതാവിന് സമൻസ് അയച്ച് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.). ലോക് ഭലായി ഇൻസാഫ് വെൽഫെയർ സൊസൈറ്റി(എൽ.ബി.ഐ.ഡബ്ല്യൂ.എസ്.) അധ്യക്ഷൻ ബൽദേവ് സിങ് സിർസയ്ക്കാണ് എൻ.ഐ.എ. സമൻസ് അയച്ചിരിക്കുന്നത്. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന സംഘടനകളിലൊന്നാണ് എൽ.ബി.ഐ.ഡബ്ല്യൂ.എസ്. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ്(എസ്.എഫ്.ജെ.)യുടെ നേതാക്കളിൽ ഒരാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബൽദേവിന് സമൻസ് അയച്ചിരിക്കുന്നത്. ഞായറാഴ്ച(ജനുവരി 17)യാണ് ബൽദേവിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ, സാക്ഷിയായാണ് ബൽദേവിനെ വിളിപ്പിച്ചിരിക്കുന്നതെന്ന് എൻ.ഐ.എ. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഖലിസ്ഥാനി സംഘടനകൾക്കെതിരെയും അവർ ഇന്ത്യയിലെ നിരവധി സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകിയതിനെ കുറിച്ചുമാണ് എൻ.ഐ.എയുടെ അന്വേഷണം നടക്കുന്നത്. ഇത്തരത്തിൽ ധനസഹായം സ്വീകരിച്ച സന്നദ്ധ സംഘടനകളുടെ പട്ടിക എൻ.ഐ.എ. തയ്യാറാക്കിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എസ്.എഫ്.ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകൾ സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകി ഭീകരവാദം വളർത്താൻ ശ്രമിക്കുകയാണെന്നാണ് എൻ.ഐ.എ. വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളിൽ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങൾ, കർഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യു.കെ. എന്നിവിടങ്ങളിലെ എംബസികൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡിസംബർ 12-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ.ഐ.എ., ഇ.ഡി., ആദായനികുതി വകുപ്പ്, സി.ബി.ഐ., എഫ്.സി.ആർ.എ. വിഭാഗം എന്നിവരുടെ യോഗം വിളിച്ചിരുന്നുവെന്നാണ് വിവരം. എസ്.എഫ്.ജെ., ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഖലിസ്ഥാൻ ടൈഗേഴ്സ് ഫോഴ്സ് തുടങ്ങിയ സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് സൂചന. content highlights: nia summons farm union leader


from mathrubhumi.latestnews.rssfeed https://ift.tt/39DIf3u
via IFTTT