കോഴിക്കോട്: പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ കെ.എം. ഷാജി എം.എൽ.എ.യെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം 14 മണിക്കൂറിലധികം ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യംചെയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്നും ചോദ്യം ചെയ്യൽ. കെ.എം ഷാജി രാവിലെ പത്ത് മണിയോടെ കല്ലായിൽ ഉള്ള ഇ.ഡി ഓഫീസിലെത്തി. കെ.എം ഷാജിയുടെ ഭാര്യ ആശയുടേയും പി.എസ്.സി. മുൻ അംഗം ടി.ടി. ഇസ്മയിലും നൽകിയ മൊഴികളും രേഖകളും വിലയിരുത്തിയ ശേഷമായിരുന്നു കഴിഞ്ഞ ദിവസത്തെ മണിക്കൂറുകളോളമുള്ള ചോദ്യം ചെയ്യൽ. അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഷാജിയുടെ കോഴിക്കോട്ടേയും, കണ്ണൂരിലേയും വീട് ഇഡിയുടെ നിർദേശ പ്രകാരം കോർപ്പറേഷൻ അളന്നിരുന്നു. ഇത് അനധികൃതമാണെന്ന് കണ്ടെത്തുകയും കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നുയ ഇതും ചോദ്യം ഇ.ഡി ചോദിച്ചറിയുന്നുണ്ട്. 1,62,60,000 രൂപ വീടിന് മൂല്യമുണ്ടെന്നാണ് കോർപ്പറേഷൻ കണ്ടെത്തിയിരിക്കുന്നത്. ഇഡിയുടെ അന്വേഷണം നടക്കുന്നതിനിടെ കോഴിക്കോട് വിജിലൻസ് കോടതിയും കെ.എം ഷാജിക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 10 വർഷത്തിനിടെ എം.എൽ.എ. നടത്തിയ പണമിടപാടുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ വിവരങ്ങൾ, 1.62 കോടിയുടെ വീട് നിർമിക്കാനുള്ള സാമ്പത്തികസ്രോതസ്സ് ഇതിലെല്ലാം ഇ.ഡിഅദ്ദേഹത്തിൽനിന്ന് വ്യക്തത തേടി. എം.എൽ.എ.യെന്ന നിലയിൽ ലഭിക്കുന്ന വേതനമല്ലാതെ മറ്റെന്തു വരുമാന മാർഗങ്ങളാണുള്ളത്, കൃഷിയിൽനിന്ന് ലഭിക്കുന്ന വരുമാനമെത്ര എന്നിവയെല്ലാം ചോദിച്ചറിഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3eLDmY6
via
IFTTT