Breaking

Friday, November 6, 2020

അശ്ലീല വീഡിയോ ഷൂട്ട്: നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു

പനജി: സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത നടി പൂനം പാണ്ഡെ അറസ്റ്റിൽ. ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമിൽ അതിക്രമിച്ചുകയറിയായിരുന്നു പൂനം പാണ്ഡെയും സംഘവും വീഡിയോ ഷൂട്ട് ചെയ്തത്. വടക്കൻ ഗോവയിലെ നക്ഷത്രഹോട്ടലിലായിരുന്നു പൂനം താമസിച്ചിരുന്നത്. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് നടപടി. ഷൂട്ടിങ് സംഘത്തിന് പോലീസ് സംരക്ഷണം നൽകുകയായിരുന്നെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇതേത്തുടർന്ന് ഒരു എസ്.ഐ., കോൺസ്റ്റബിൾ എന്നിവരെ സസ്പെൻഡ് ചെയ്തു. Content Higlights:poonamPandearrested for Obscene shoot in Goa, trespassing on the government property


from mathrubhumi.latestnews.rssfeed https://ift.tt/3mWNf8b
via IFTTT