Breaking

Tuesday, November 10, 2020

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. കനസുരക്ഷയിൽ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കിയാണ്. 55 കേന്ദ്രങ്ങളിൽ 414 ഹാളുകൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാർ മിലിട്ടറി പോലീസ്, ബിഹാർ പോലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്നസാധ്യതാ പ്രദേശങ്ങൾക്കും വലയം തീർത്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്. ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രം. Content Highlights:bihar election resul-neck and neck-bjp-jdu-rjd


from mathrubhumi.latestnews.rssfeed https://ift.tt/3eIUPQS
via IFTTT