Breaking

Monday, November 23, 2020

പിന്താങ്ങിയതിൽ കുടുങ്ങി യു.ഡി.എഫ്‌ സ്ഥാനാർഥി പത്രിക പിൻവലിച്ചു; എതിരില്ലാതെ സി.പി.എം.

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ 27 മമ്പള്ളിക്കുന്ന് വാർഡിൽ സി.പി.എം. സ്ഥാനാർഥി എ.സിന്ധുവിന് എതിരില്ല. യു.ഡി.എഫ്. സ്ഥാനാർഥിയായി പത്രിക നൽകിയ കോൺഗ്രസിലെ ശ്യാമള പത്രിക പിൻവലിച്ചു. പിൻതാങ്ങിയ ഷാജികുമാറിന്റെ പരാതിയെത്തുടർന്നാണ് ശ്യാമള പത്രിക പിൻവലിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പിൻതാങ്ങുന്ന ആളായി പത്രികയിൽ പേരുചേർത്ത് ഒപ്പിട്ടതെന്നാണ് ഷാജികുമാറിന്റെ പരാതി. ന്യൂമാഹി പോലീസ് സ്റ്റേഷനിലും റിട്ടേണിങ് ഓഫീസർക്കും ഷാജികുമാർ പരാതി നൽകി. പോലീസ് അന്വേഷണം തുടങ്ങാനിരിക്കെയാണ് കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചത്. വാർഡിൽ സിന്ധുവും ശ്യാമളയും മാത്രമേ പത്രിക നൽകിയിരുന്നുള്ളൂ. ശ്യാമള പത്രിക പിൻവലിച്ചതോടെ മത്സരരംഗത്ത് സിന്ധുവിന് എതിരില്ലാതായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാർഡിൽ സി.പി.എം. സ്ഥാനാർഥി 578 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. മഹിളാ അസോസിയേഷൻ കോടിയേരി സൗത്ത് വില്ലേജ് കമ്മിറ്റിയംഗവും സി.പി.എം. കോടിയേരി മഠം ബ്രാഞ്ച് അംഗവുമാണ് ആദ്യ മത്സരത്തിനിറങ്ങിയ സിന്ധു. content highlights:fake sign, UDF candidate withdraw nomination in thalassery


from mathrubhumi.latestnews.rssfeed https://ift.tt/36XoDWF
via IFTTT