Breaking

Monday, November 23, 2020

മലബാറിലെ ഇടത് കോട്ടയ്ക്ക് ഇളക്കം തട്ടുമോ? കോഴിക്കോട് തദ്ദേശം: റിപ്പോര്‍ട്ടേഴ്സ് ഡയറി

മലബാറിന്റെ ഇടതുകോട്ടയാണ് കോഴിക്കോട്. പഞ്ചായത്ത് തലം മുതൽ കോർപ്പറേഷൻ വരെ വലിയ ബുദ്ധിമുട്ടില്ലാതെ ഇടതുപക്ഷം കാലങ്ങളായി മേധാവിത്വം പുലർത്തിപ്പോരുന്ന ജില്ല. സ്ഥാനാർഥി നിർണയത്തിലടക്കം ബഹുദൂരം മുന്നിലെത്തി പ്രചാരണത്തിൽ സജീവമായതിനൊപ്പം എൽജെഡി, കേരള കോൺഗ്രസ് എം എന്നിവരുടെ എൽഡിഎഫിലേക്കുള്ള വരവ് ഇടതുപക്ഷത്തിന് ഇത്തവണ കാര്യങ്ങൾ എളുപ്പമാക്കാനുള്ള വഴിയൊരുക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനം വഴി നടപ്പിലാക്കിയ സംസ്ഥാന സർക്കാരിന്റെ പദ്ധതികളാണ് ഇത്തവണ എൽഡിഎഫ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. ഇതിനെ സംസ്ഥാന സർക്കാരിനെതിരേ ഉയർന്നു വന്ന അഴിമതി ആരോപണങ്ങൾക്കൊണ്ട് എങ്ങനെ പ്രതിരോധിക്കാമെന്നാണ് യുഡിഎഫ് ചിന്തിക്കുന്നത്. സ്ഥാനാർഥി നിർണയം നേരത്തെ പൂർത്തിയാക്കി ഒരുപടി മുന്നിലാണ് ഇത്തവണ എൻഡിഎയുമുള്ളത്. വലിയ ആത്മവിശ്വാസത്തിലാണ് എന്നതിലുപരി പ്രചാരണത്തിലും സജീവമാണ്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലുണ്ടാക്കിയ അട്ടിമറി സീറ്റ് വർധനവിലെ ആത്മവിശ്വാസവുമായാണ് ഇത്തവണ എൻഡിഎ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് സീറ്റിൽ നിന്ന് ബിജെപി കൗൺസിലർമാരുടെ എണ്ണം 2015-ൽ ഏഴായി. കേന്ദ്ര പദ്ധതികൾക്ക് കൂടുതൽ പ്രചാരണം നൽകി പഞ്ചായത്ത് തലങ്ങളിലും അട്ടിമറി വിജയമാവർത്തിക്കാൻ സാധിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ നേതൃത്വമുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/373TIbn
via IFTTT