Breaking

Sunday, November 22, 2020

ബിജെപി നേതാക്കളുടെ മിശ്രവിവാഹം 'ലൗ ജിഹാദി'ന്റെ പരിധിയില്‍ വരുമോയെന്ന് ഭൂപേഷ് ബാഗേല്‍

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലൗ ജിഹാദിനെ തടയാൻ നിയമനിർമ്മാണം നടത്താനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ പരിഹാസവുമായി കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ. ബിജെപി നേതാക്കൾ ഇത്തരത്തിൽ ഇതര മതസ്ഥരെ വിവാഹം ചെയ്തത് ഈ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന് ബാഗേൽ ചോദിച്ചു. വലതുപക്ഷ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങൾ മറ്റു മതങ്ങളിലുള്ളവരെ വിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങൾ ലൗ ജിഹാദ്എന്ന നിർവചനത്തിൽ വരുന്നതാണോയെന്നാണ്ഞാൻ ബിജെപി നേതാക്കളോട് ചോദിക്കുന്നത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ രാജസ്ഥൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോതും സമാനമായ പ്രതികരണം നടത്തിയിരുന്നു. രാജ്യത്തെ സാമുദായികമായി ഭിന്നിപ്പിക്കാൻ ബിജെപി നിർമിച്ചെടുത്ത വാക്കാണ് ലൗ ജിഹാദെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മിശ്രവിവാഹം ഉൾപ്പടെയുള്ളത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അവ തടയുന്ന നിയമം കോടതിയിൽ നിലനിൽക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാണ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളാണ് ലൗ ജിഹാദിനെ തടയാനെന്ന പേരിൽ നിയമനിർമാണത്തിനൊരുങ്ങുന്നത്. Content Highlights:Do BJP Leaders in Inter-faith Marriages Come Under Love Jihad?- Bhupesh Baghel


from mathrubhumi.latestnews.rssfeed https://ift.tt/3kTOoMg
via IFTTT