Breaking

Sunday, November 8, 2020

'ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തേത് ഞാനായിരിക്കില്ല';നന്ദി പറഞ്ഞ് കമല

വാഷിങ്ടൺ: അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞ് നിയുക്ത യുഎസ്വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഞങ്ങളെ വിശ്വസിച്ച അമേരിക്കൻ ജനതയ്ക്ക് നന്ദിപറയുന്നു.ജനാധിപത്യമെന്നാൽ ഒരു സ്ഥിതി അല്ല, പ്രവൃത്തിയാണെന്നാണ് ജോൺ ലെവിസ് പറഞ്ഞത്. അദ്ദേഹം ഉദ്ദേശിച്ചത് എന്തെന്നാൽ ജനാധിപത്യത്തിന് വേണ്ടിനിങ്ങൾ എത്രത്തോളം പോരാടുന്നു എന്നതിനനുസരിച്ചാവും അതിന്റെ ശക്തി. അതാണ് ഇപ്പോൾ അമേരിക്കൻ ജനത ചെയ്തത്. ഈ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതൽ പേരെ എത്തിച്ച എല്ലാവർക്കും നന്ദിപറയുന്നു. എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും പോൾ വർക്കർമാരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേൾക്കാൻ പാകത്തിലേക്കുയർത്തിയ അമേരിക്കൻ ജനതയ്ക്ക് നന്ദി. ജോ ബൈഡന് വോട്ട് ചെയ്തതിലൂടെ പുതിയ പ്രതീക്ഷയ്ക്കും ഐക്യത്തിനും സത്യത്തിനുമാണ് നിങ്ങൾ വോട്ട് ചെയ്തത്. പ്രസിഡന്റ് ഓഫീസിൽ ആദ്യത്തെ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തെ വനിത ഞാൻ ആയിരിക്കില്ല. കാരണം രാജ്യത്തെ ഓരോ പെൺകുട്ടിയും ഈ സാധ്യത തിരിച്ചറിയുന്നു. കോവിഡിനെ തോൽപ്പിക്കാൻ, സമ്പദ്ഘടന മെച്ചപ്പെടുത്താൻ, വംശീയതയുടേയും അനീതിയുടേയും വേരുകളെ ഇല്ലാതാക്കാൻ, കാലാവസ്ഥ പ്രശ്നങ്ങളെ പരിഹരിക്കാൻ, രാജ്യത്തിന്റെ ആത്മാവിന് തന്നെ ഉണർവേകാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ തുടങ്ങുകയായി. അതിലേക്കുള്ള വഴി ദുർഘടമാണെന്ന് അറിയാം. പക്ഷെ അമേരിക്ക തയ്യാറാണ്.. ജോ ബൈഡനും ഞാനും- കമല അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. Content Highlights:US Vice President Kamala Harris address to Nation


from mathrubhumi.latestnews.rssfeed https://ift.tt/32oc0CG
via IFTTT