പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ടത്തിൽ 15 ജില്ലകളിലെ 78 നിയമസഭാ മണ്ഡലങ്ങളിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. സീമാഞ്ചൽ മേഖലയിലെ തിരഞ്ഞെടുപ്പ് എല്ലാ മുന്നണികൾക്കും നിർണായകമാണ്. മൂന്ന് ഘട്ടങ്ങളായാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. 1204 സ്ഥാനാർഥികളാണ് അവസാനഘട്ടത്തിൽ മത്സരരംഗത്തുള്ളത്. സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ മകൾ സുഹാസിനി യാദവ്, നിതീഷ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാർ തുടങ്ങിയവർ ജനവിധി തേടുന്നവരിൽ ഉൾപ്പെടും. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സീതാമഡി, മധുബനി തുടങ്ങിയ ജില്ലകളിൽ കടുത്ത മത്സരമാണ്. മഹാസഖ്യത്തിൽ ആർ.ജെ.ഡി.ക്കും ഇടതുപാർട്ടികൾക്കും പ്രധാനമാണ് മൂന്നാംഘട്ടം. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വാൽമികി നഗർ ലോക്സഭാ മണ്ഡലത്തിൽ ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ജെഡിയു എംപി ബൈദ്യനാഥ് മഹതൊയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ മകൻ സുനിൽ കുമാറിനെ രംഗത്തിറക്കി മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ് ജെഡിയു. മാധ്യമപ്രവർത്തകനായിരുന്ന പർവേഷ് കുമാർ മിശ്രയാണ് കോൺഗ്രസ് സ്ഥാനാർഥി. Content Highlights: Bihar Final Phase of Polls-78 Seats Up For Grabs
from mathrubhumi.latestnews.rssfeed https://ift.tt/3l80dj8
via
IFTTT