Breaking

Monday, November 9, 2020

45,093 പുതിയ കോവിഡ് കേസുകള്‍, രാജ്യത്ത് കോവിഡ് ബാധിതര്‍ 85.5 ലക്ഷം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,093 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 490 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 85,53,657 ആയി. 1,26,611 പേർ ഇതുവരെ മരണപ്പെട്ടു. 24 മണിക്കൂറിനിടെ 48,405 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 79,17,373 ആയി. നിലവിൽ 5,09,673 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ മാത്രംകോവിഡ് ബാധിതരുടെ എണ്ണം 17.2 ലക്ഷം കടന്നു. കർണാടക,ആന്ധ്രപ്രദേശ്, തമിഴ്നാട്,ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് ബാധിതരുള്ളത്. Content Highlights:India reports 45,903 new cases in last 24 hours


from mathrubhumi.latestnews.rssfeed https://ift.tt/3n2SoM4
via IFTTT