സംസ്ഥാനത്ത് സ്വർണവില കൂപ്പുകുത്തി. പവന്റെ വിലയിൽ ചൊവാഴ്ച 1200 രൂപയാണ് താഴെപ്പോയത്. ഇതോടെ വില 37,680 രൂപ നിലവാരത്തിലെത്തി. 4710 രൂപയാണ് ഗ്രാമിന്. നവംബർ ഒന്നിന് 37,680 നിലവാരത്തിലെത്തിയതിനുശേഷം തുടർച്ചയായ ദിവസങ്ങളിൽ വിലവർധിക്കുന്ന പ്രവണതയായിരുന്നു. തിങ്കളാഴ്ച 38,880 രൂപയിലെത്തുകയും ചെയ്തു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില കഴിഞ്ഞദിവസം 100 ഡോളറോളംതാഴ്ന്ന് 1,849.93 ഡോളർനിലവാരത്തിലേയ്ക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. എന്നാൽ സ്പോട് ഗോൾഡ് വിലയിൽ ചൊവാഴ്ച നേരിയതോതിൽ വർധനവുണ്ടായിട്ടുണ്ട്. ഔൺസിന് 1,871.81 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് സ്വർണവിലയിൽ കനത്ത ഇടിവുണ്ടായത്. ജോൺ ബൈഡൻ അധികാരത്തിലെത്തിയതോടെ സമ്പദ്ഘടന സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട അനുകൂല റിപ്പോർട്ടുകളുമാണ് നിക്ഷേപകരെ അകറ്റിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2GLu0iF
via
IFTTT