Breaking

Friday, November 20, 2020

ഓക്‌സ്ഫഡ് വാക്‌സിന്‍ ഏപ്രിലിലോടെ ഇന്ത്യയില്‍ ലഭ്യമാകും; രണ്ടു ഡോസിന് പരമാവധി 1000 രൂപ

ന്യൂഡൽഹി: ഓക്സ്ഫഡ് കോവിഡ് വാക്സിൻ ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരൻമാർക്കും അടുത്ത വർഷം ഫെബ്രുവരിയോടെയും പൊതുജനങ്ങൾക്ക് ഏപ്രിലിലോടെയും ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. അന്തിമ ട്രയൽ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് ഡോസുകൾക്ക് പരമാവധി 1,000 രൂപയ്ക്ക് നൽകാനാകുമെന്നും സിറം ഇന്ത്യ സി.ഇ.ഒ അദർ പൂനവല്ല പറഞ്ഞു. 2024 ഓടെ എല്ലാ ഇന്ത്യക്കാർക്കും വാക്സിന് ലഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഇന്ത്യക്കാർക്കും കുത്തിവെയ്പ്പ് എടുക്കാൻ രണ്ടോ മൂന്നോ വർഷമെടുക്കും. വിതരണ പരിമിതികൾ മാത്രമല്ല കാരണം. ബജറ്റ്, വാക്സിൻ ലോജിസ്റ്റിക്, അടിസ്ഥാന സൗകര്യങ്ങൾ, വാക്സിൻ എടുക്കാനുള്ള ആളുകളുടെ താത്പര്യം. ഘടകങ്ങളെ ആശ്രയിച്ചാണ് 90 ശതമാനം പേർക്കും വാക്സിൻ എടുക്കാൻ സാധിക്കുക. രണ്ടു ഡോസ് വാക്സിൻ എടുക്കാൻ തയ്യാറാകുകയാണെങ്കിൽ 2024 ഓടെ എല്ലാവർക്കും എത്തിയിരിക്കും പൂനവല്ല പറഞ്ഞു. പൊതുജനത്തിന് എന്തുവിലയിലാകും വാക്സിൻ നൽകുക എന്ന ചോദ്യത്തിന് സിറം സി.ഇ.ഒയുടെ മറുപടി ഇപ്രകാരമായിരുന്നു. ഒരു ഡോസിന് 5-6 ഡോളറാണ് വിലവരുന്നത്. ആവശ്യമായ രണ്ട് ഡോസുകൾക്ക് 1000 രൂപ വരെയാകും. അതേ സമയം ഇന്ത്യാ സർക്കാരിന് വാക്സിൻ 3-4 ഡോളർ നിരക്കിൽ ലഭിക്കുമെന്നും പൂനവല്ല കൂട്ടിച്ചേർത്തു. ഓക്സ്ഫഡ്-അസ്ട്രസെനക വാക്സിൻ പ്രായമായവരിൽ പോലും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നാണ് തെളിയുന്നതെന്ന് ഫലപ്രാപ്തി സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. എത്ര കാലത്തേക്ക് വാക്സിൻ പ്രതിരോധ സംരക്ഷണം നൽകുമെന്ന് കൃത്യമായി ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണത്തിൽ വലിയ പരാതികളോ പ്രതികൂല സംഭവങ്ങളോ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും കാത്തിരുന്ന് കണ്ടേണ്ടതുണ്ട്. ഇന്ത്യയിൽ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയും രോഗപ്രതിരോധ ഫലങ്ങളും ഒരു മാസത്തിനുള്ളിൽ പുറത്തുവരുമെന്നും പൂനവല്ല പറഞ്ഞു. Content Highlights:India Could Get Oxford Covid Vaccine By April 2021-Serum ceo


from mathrubhumi.latestnews.rssfeed https://ift.tt/3pJmo1G
via IFTTT