തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശങ്ങളിൽപ്രതിഷേധം ശക്തമാകുന്നു. ആരോഗ്യന്ത്രിയെ നിപ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും വിളിച്ചകെപിസിസി അധ്യക്ഷൻമാപ്പു പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ലിംഗവിവേചനപരവും അപകീർത്തികരവും നിന്ദ്യവുമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്ന് മുതിർന്ന നേതാവ് വൃന്ദ കാരാട്ട് വിമർശിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയിൽ കെകെ ശൈലജയുടെ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ തന്റെ സംസ്ഥാനത്തിലെ മന്ത്രിയെന്ന നിലയിൽ അഭിമാനിക്കുകയാണ് കെപിസിസി അധ്യക്ഷൻ ചെയ്യേണ്ടതെന്ന് വൃന്ദ കാരാട്ട്പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തിയാണ് ആരോഗ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും വ്യത്യസ്ത പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ലോകം മുഴുവൻ കെകെ ശൈലജയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കുമ്പോൾ അവരെ അഭിനന്ദിക്കാനൊരുങ്ങാതെ ഇത്തരത്തിൽ ലിംഗവിവേചനപരമായ പ്രസ്താവന സംസ്ഥാന കോൺഗ്രസ് പാർട്ടി അധ്യക്ഷനിൽ നിന്നുണ്ടായത് അപമാനകരമാണെന്ന് വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു. അധിക്ഷേപപരാമർശങ്ങളുന്നയിച്ച വ്യക്തിയെ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാൻ അനുമതി നൽകുന്നത് കോൺഗ്രസിന് അപമാനകരമാണെന്ന് സിപിഎം പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷനേതാവ് മീഡിയാ മാനിയ പരാമർശം നടത്തിയത് സമാനരീതിയിലുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു. Content Highlights: CPM, Vrinda Karat alleged Mullapallys statement against KK Shailaja
from mathrubhumi.latestnews.rssfeed https://ift.tt/3eutqRK
via
IFTTT