Breaking

Saturday, June 20, 2020

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന് പ്ലാസ്മ തെറാപ്പി നല്‍കി; 24 മണിക്കൂര്‍ നിരീക്ഷണത്തില്‍

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഗുരതരാവസ്ഥയിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിന് പ്ലാസ്മ തെറാപ്പി നൽകി. അദ്ദേഹത്തിന് ഇപ്പോൾ പനിയില്ല. അടുത്ത 24 മണിക്കൂർ അദ്ദേഹത്തിന്റെ ആരോഗ്യ നില ഐസിയുവിൽ നിരീക്ഷിക്കുമെന്ന് സത്യേന്ദ്ര ജെയിന്റെ ഓഫീസ് അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി വെള്ളിയാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സർക്കാർ ആശുപത്രിയായ രാജീവ്ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റിയിൽനിന്ന് തെക്കൻ ഡൽഹിയിലെ മാക്സ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ഐ.സി.യു.വിൽ കഴിയുന്ന ഇദ്ദേഹത്തിന് മുഴുവൻ സമയവും ഓക്സിജൻ നൽകുന്നുണ്ട്. ജയിനിന്റെ ആരോഗ്യം മോശമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്. സത്യേന്ദർ ജയിൻ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഞായറാഴ്ച അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കോവിഡ് അവലോകന യോഗത്തിൽ ജയിൻ പങ്കെടുത്തിരുന്നു. Content Highlights:Delhi Minister Satyendar Jain has been administered plasma therapy


from mathrubhumi.latestnews.rssfeed https://ift.tt/2zM3h1N
via IFTTT