Breaking

Thursday, June 18, 2020

കോവിഡിനെതിരെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ല, ഉപയോഗം നിർത്തി വെച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കോവിഡ് രോഗികളെ ചികിത്സിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിർത്തി വെച്ചു. മരണ നിരക്ക് കുറയ്ക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിന് കഴിയുന്നില്ല എന്ന് പരീക്ഷണത്തിൽ തെളിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മലേറിയക്ക്ഫലപ്രദമായ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡ് രോഗത്തിന്ഫലപ്രമദമല്ലെന്നാണ് കണ്ടെത്തൽ. മരണനിരക്കിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗം കൊണ്ട് കാര്യമായ കുറവുണ്ടായില്ലെന്നാണ് കണ്ടെത്തലെന്ന് ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. കോവിഡിനെതിരേയുള്ള ഗെയിം ചെയ്ഞ്ചർഎന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കം ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിനെ മുമ്പ്വിശേഷിപ്പിച്ചത്. ഐസിഎംആർ പരീക്ഷണത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻമരുന്ന് പലപ്രദമാണെന്നായിരുന്നു കണ്ടെത്തൽ. content highlights:WHO Halts Hydroxychloroquine Study


from mathrubhumi.latestnews.rssfeed https://ift.tt/30UGXOS
via IFTTT