ന്യൂഡൽഹി: സ്പൈസ് ജെറ്റ് പൈലറ്റിനെ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ചു. തെക്കൻ ഡൽഹിയിൽ അർദ്ധരാത്രിയിലാണ് സംഭവം. പത്തോളം പേർ ചേർന്നാണ് പൈലറ്റിനെ ആക്രമിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സമീപമുള്ള ഒരു ഫ്ളൈഓവറിൽ വെച്ചാണ് ആക്രമണമുണ്ടായത്. സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാപ്റ്റനായ യുവരാജ് തെവാടിയയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.പുലർച്ചെ ഒരു മണിയോടെ ഫരീദാബാദിലെ വീട്ടിൽ നിന്ന് ഓഫീസ് കാറിൽ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങളിലെത്തിയവരാണ് കാർ തടഞ്ഞുനിർത്തി യുവരാജിനെ ആക്രമിച്ചത്. പൈലറ്റിന്റെ കാറിനെ വളഞ്ഞ സംഘം ചില്ല് തകർത്തശേഷം പിസ്റ്റൾ ഉപയോഗിച്ച് പൈലറ്റിന്റെ തലയ്ക്കടിച്ചു. ഐഐടി-ഡൽഹിക്ക് സമീപം കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ വേറെയും അക്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. പൈലറ്റിന്റെ കൈവശമുണ്ടായിരുന്ന 34,000 രൂപ സംഘം തട്ടിയെടുക്കുകയും ചെയ്തു. ആക്രമികൾ പോയശേഷം പൈലറ്റ് തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. Content Highlight: Spice jet pilot robbed at gunpoint
from mathrubhumi.latestnews.rssfeed https://ift.tt/2MroVuX
via
IFTTT