ഭോപ്പാൽ: കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ബോളിവുഡ് നടൻ സോനു സൂദിനോട് സഹായം അഭ്യർഥിച്ച ബിജെപി നേതാവും മുൻ മധ്യപ്രദേശ് മന്ത്രിയുമായ രാജേന്ദ്ര ശുക്ലയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. മധ്യപ്രദേശ് ഗവൺമെന്റിന്റെ കയ്പേറിയ സത്യങ്ങളാണ് ഇതിലൂടെ തുറന്നുകാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അരുൺ യാദവ് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരേയും അരുൺ യാദവ് വിമർശനം ഉന്നയിച്ചു. ശിവരാജ് സിങ് ചൗഹാൻ; നിങ്ങൾ കണ്ണ് തുറന്ന് കാണു, മുൻ മന്ത്രിയും എംഎൽഎയുമായ രാജേന്ദ്ര ശുക്ലയ്ക്ക് നിങ്ങളുടെ ഗവൺമെന്റിനെ വിശ്വാസമില്ല. മുംബൈയിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ നടൻ സോനു സൂദിനോടാണ് അദ്ദേഹം സഹായം തേടിയതെന്നും ട്വിറ്ററിലൂടെ അരുൺ യാദവ് ആരോപിച്ചു. ഏറെക്കാലം ശിവരാജ് സിങ് ചൗഹാൻ ഗവൺമെന്റിലെ മന്ത്രി കൂടിയായ ശുക്ലയ്ക്ക് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ യാഥാർഥ്യം എന്താണെന്ന് ശരിക്കും അറിയാം. അതുകൊണ്ടാണ് എല്ലാ കുടിയേറ്റ തൊഴിലാളികളെയും തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായം തേടാതെ അദ്ദേഹം ബോളിവുഡ് താരത്തോട് സഹായം ആവശ്യപ്പെട്ടതെന്നും മധ്യപ്രദേശ് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ വ്യക്തമാക്കി. കോൺഗ്രസിന് പുറമേ സോഷ്യൽ മീഡിയകളിലും എംഎൽഎക്കെതിരേ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമുള്ള പാർട്ടിയാണ് ബിജെപി, എന്നാൽ ഈ പാർട്ടിയിലെ നേതാവിന് ബോളിവുഡ് താരത്തോട് സഹായം തേടേണ്ട അവസ്ഥയാണെന്ന തരത്തിലാണ് ട്രോളുകൾ. മുംബൈയിൽ കുടുങ്ങിയ രേവ, സാത്ന എന്നീ ജില്ലകളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് തിങ്കളാഴ്ചയാണ് രാജേന്ദ്ര ശുക്ല സോനുവിനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ തൊഴിലാളികളെ ഉടൻ തിരിച്ചെത്തിക്കുമെന്ന് സോനു, ശുക്ലയ്ക്ക് മറുപടിയും നൽകിയിരുന്നു. ലോക്ക്ഡൗണിൽ വിവിധ ഇടങ്ങളിൽ കുടുങ്ങിയ നിരവധി പേർക്കായി സോനു നേരത്തെ ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. content highlights:BJP MLA seeks Sonu Soods help to bring back migrants, Congress takes swipes
from mathrubhumi.latestnews.rssfeed https://ift.tt/2ACsxI5
via
IFTTT