Breaking

Monday, June 22, 2020

നടിയെ ആക്രമിച്ച കേസ്: ക്രോസ് വിസ്താരം ഇന്ന്

കൊച്ചി: ഇടവേളയ്ക്കു ശേഷം നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ പുനരാരംഭിച്ചു. നടിയുടെ ക്രോസ് വിസ്താരം ഇന്നും നാളെയുമായി നടക്കും. നടിയുടെ ക്രോസ് വിസ്താരം മൂന്നു ദിവസമായാണ് നടക്കുക. ഇതിനു ശേഷം നടിയുടെ സഹോദരൻ, നടൻ ലാലിന്റെ ഡ്രൈവർ സുജിത്, നടി രമ്യ നമ്പീശൻ തുടങ്ങിയവരുടെ ക്രോസ് വിസ്താരം നടക്കും. തുടർന്ന് നടൻ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിർണായക മൊഴികൾ രേഖപ്പെടുത്തേണ്ടതുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണനടപടികൾ മാർച്ച് 24ന് നിർത്തിവെച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നടപടികൾ നിർത്തിവെച്ചത്.ആറുമാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. ലോക്ഡൗൺ മൂലം നടപടികൾ നീണ്ടുപോകുകയായിരുന്നു. Content Highlights :actress abduction case, attack case restarts dileep, actress cross examination


from mathrubhumi.latestnews.rssfeed https://ift.tt/3djdDUN
via IFTTT