ബെംഗളൂരു: കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകറിന്റെ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. സുധാകറിന്റെ പിതാവ് പി.എൻ. കേശവ റെഡ്ഡിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം തനിക്കും രണ്ട് ആൺ മക്കൾക്കും കോവിഡ് നെഗറ്റീവാണെന്ന് സുധാകർ അറിയിച്ചു. ഭാര്യയും മകളും അച്ഛനും ചികിത്സയിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കടുത്ത പനിയും ചുമയും ബാധിച്ചാണ് പി.എൻ. കേശവ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് പരിശോധനാഫലം പോസിറ്റീവാണെന്നറിഞ്ഞു. ഇവരുടെ വീട്ടിലെ പാചകക്കാരിക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. Content Highlights:Karnataka minister K Sudhakars wife, daughter test positive for COVID-19
from mathrubhumi.latestnews.rssfeed https://ift.tt/3hWxTPE
via
IFTTT