Breaking

Sunday, June 21, 2020

വഴക്കിനിടെ ചെവിയില്‍ കടിച്ചു, ഡ്രൈവറുടെ ചെവി അറ്റു; സ്ഥാപന ഉടമയും ചെവിക്ക് കടിയേറ്റ് ചികിത്സയില്‍

തൊടുപുഴ: കുറിയർ സർവീസ് ഉടമയും മുൻ ഡ്രൈവറും ഏറ്റുമുട്ടി. കടിയേറ്റ് ഡ്രൈവറുടെ ചെവി അറ്റു. സ്ഥാപനം ഉടമയുടെ ചെവിക്കും പരിക്കേറ്റു. ഇടതുചെവിയുടെ ഒരുഭാഗം അറ്റുപോയനിലയിൽ പുതുപ്പെരിയാരം ചാഴിപ്പാറയിൽ ബേസിലി(30)നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ടൗൺഹാൾ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അതുല്യ കുറിയർ സർവീസ് ഉടമ വെങ്ങല്ലൂർ പാറയിൽ അനിൽകുമാറും (48) ചെവിക്ക് കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥാപനത്തിലെത്തുന്ന കുറിയറുകൾ മുമ്പ് ബേസിലാണ് വിതരണം ചെയ്തിരുന്നത്. ഓഫീസിലേക്ക് വിളിച്ചുവരുത്തി അനിൽകുമാർ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബേസിൽ പറയുന്നു.സാമ്പത്തിക പ്രശ്നത്തിന്റെ പേരിലാണ് തർക്കമുണ്ടായതെന്നാണ് അനിൽകുമാർ പറയുന്നത്. എന്നാൽ, ബേസിൽ ഇത് നിഷേധിച്ചിട്ടുണ്ട്. രണ്ടുപേരുടെയും മൊഴിപ്രകാരം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. Content Highlights: clash between ex driver and shop owner in thodupuzha, both injured


from mathrubhumi.latestnews.rssfeed https://ift.tt/3epKCYM
via IFTTT