Breaking

Saturday, June 20, 2020

പിങ്ക് കണ്ണുകൾ കോവിഡിന്റെ ആദ്യലക്ഷണമെന്ന് പഠനം

ടൊറന്റോ: കണ്ണുകൾ പിങ്ക് നിറമാകുന്നത് കോവിഡ്-19 രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠനം. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പംതന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് 'കനേഡിയൻ ജേണൽ ഓഫ് ഓഫ്താൽമോളജി'യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളിൽ ഉൾപ്പെടും. മാർച്ചിൽ കാനഡയിലെ നേത്രരോഗാശുപത്രിയിൽ ചെങ്കണ്ണ് ഉൾപ്പെടെയുള്ള രോഗങ്ങളുമായി ചികിത്സതേടിയ 29-കാരിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമികഘട്ടത്തിൽ ശ്വാസകോശ അസ്വസ്ഥതകളെക്കാൾ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങൾ പ്രകടമാകുകയെന്നും കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസറായ കാർലോസ് സൊളാർട്ടി പറഞ്ഞു. ആകെയുള്ള കോവിഡ്-19 കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനത്തിന്റെ അടിസ്ഥാനത്തിൽ നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവർത്തകർ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനം നിർദേശിക്കുന്നു. Content Highlights:Coronavirus Pink eye


from mathrubhumi.latestnews.rssfeed https://ift.tt/3dgo2jV
via IFTTT