Breaking

Friday, June 5, 2020

രാജ്യസഭാ തിരഞ്ഞെടുപ്പ്; കെ.വി. കാമത്ത് കർണാടകത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായേക്കും

ബെംഗളൂരു: കർണാടകത്തിൽനിന്ന് രാജ്യസഭയിലേക്ക് ബി.ജെ.പി. സ്ഥാനാർഥിയായി ഐ.സി.ഐ.സി.ഐ. ബാങ്ക് മുൻചെയർമാൻ കെ.വി. കാമത്ത് മത്സരിച്ചേക്കും. കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയിൽ കാമത്തിനെ ധനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നും വാർത്തയുണ്ട്. മംഗളൂരു സ്വദേശിയായ കാമത്തിന് ബി.ജെ.പി. കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. ബ്രിക്സ് ന്യൂ ഡെവലപ്മെന്റ് ബാങ്ക് മേധാവിയായ കാമത്ത് ഇൻഫോസിസ് മുൻ ചെയർമാൻകൂടിയാണ്. അന്തരിച്ച മുൻ കേന്ദ്രമന്ത്രി എച്ച്.എൻ. അനന്തകുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ, ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ അധ്യക്ഷയുമായ സുധമൂർത്തി, വടക്കൻ കർണാടകത്തിൽ നിന്നുള്ള ലിംഗായത്ത് നേതാക്കളായ പ്രഭാകർ കോറ, രമേശ് കട്ടി എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. മുതിർന്ന നേതാവായ ഉമേഷ് കട്ടിയുടെ സഹോദരനാണ് രമേശ് കട്ടി. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായുള്ള ബി.ജെ.പി കോർ കമ്മിറ്റി യോഗം വെള്ളിയാഴ്ച ചേരും. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റേതായിരിക്കും അന്തിമതീരുമാനം. രാജ്യസഭയിലേക്ക് കർണാടകത്തിൽനിന്ന് നാല് ഒഴിവുകളാണുള്ളത്. ഇതിൽ ബി.ജെ.പി.ക്ക് രണ്ടുപേരെയും കോൺഗ്രസിന് ഒരംഗത്തെയും വിജയിപ്പിക്കാൻകഴിയും. കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാൽ എച്ച്.ഡി. ദേവഗൗഡയെ സ്ഥാനാർഥിയാക്കാനാണ് ജെ.ഡി.എസിന്റെ തീരുമാനം. മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയായിരിക്കും കോൺഗ്രസ് സ്ഥാനാർഥി. മുൻ കേന്ദ്രമന്ത്രിമാരായ വീരപ്പമൊയ്ലി, കെ.എച്ച്. മുനിയപ്പ എന്നിവരും സ്ഥാനാർഥിത്വത്തിനായി മുൻനിരയിലുണ്ട്. content Highlight: Rajya Sabha elections; K.V. kamath May be BJP candidate Karnataka


from mathrubhumi.latestnews.rssfeed https://ift.tt/3dAXZoG
via IFTTT