Breaking

Saturday, June 20, 2020

നിപ രാജകുമാരി കോവിഡ് റാണിയാകാൻ ശ്രമിക്കുന്നു -മുല്ലപ്പള്ളി

തിരുവനന്തപുരം: നിപ രാജകുമാരി എന്നു പേരെടുത്തശേഷം കോവിഡ് റാണിയാകാനാണ് മന്ത്രി കെ.കെ. ശൈലജ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നെങ്കിലും ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് മന്ത്രി അന്ന് കോഴിക്കോട്ട് ക്യാമ്പ് ചെയ്തത്. ഇപ്പോൾ കോവിഡ് റാണിയെന്ന പേരു നേടാനുള്ള ശ്രമത്തിലാണ്. നിപ രാജകുമാരിയെന്ന പേരിൽ ആ പദവിക്കുവേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ നടത്തുന്നത്. പേരെടുക്കാനുള്ള പരിശ്രമം മാത്രമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് -മുല്ലപ്പള്ളി ആരോപിച്ചു. content highlights:Mullappally ramachandrans Covid queen statement demeaning Shailaja teacher


from mathrubhumi.latestnews.rssfeed https://ift.tt/3hKHWHq
via IFTTT