Breaking

Sunday, June 21, 2020

മറ്റേത് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡിനേക്കാളും കൂടുതല്‍ 'ഇന്ത്യന്‍' ആണ് ഷാവോമി - മനു ജെയ്ന്‍

ഇന്ത്യയിലെ മറ്റേത് സ്മാർട്ട്ഫോൺ ബ്രാൻഡുകളേക്കാളും കൂടുതൽ ഇന്ത്യനാണ് ഷാവോമിയെന്ന് കമ്പനിയുടെ ഇന്ത്യൻ മേധാവി മനുകുമാർ ജെയ്ൻ. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം രാജ്യത്ത് ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കമ്പനിയുടെ റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് സെന്ററും പ്രൊഡക്റ്റ് ടീമും ഇന്ത്യയിലാണുള്ളത്. രാജ്യത്തെ 50,000 പേർക്ക് കമ്പനി തൊഴിൽ നൽകുന്നുമുണ്ട്. ജെയ്ൻ ചൂണ്ടിക്കാട്ടി. കമ്പനിയുടെ ഭൂരിഭാഗം സ്മാർട്ട്ഫോണുകളും ടിവികളും മെയ്ഡ് ഇൻ ഇന്ത്യ ആണെന്നും കമ്പനിയുടെ ഇന്ത്യയിലെമുഴുവൻ നേതൃത്വവും ഇന്ത്യക്കാർക്കാണെന്നും കമ്പനി നികുതി നൽകുന്നത് ഇന്ത്യയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സ്മാർട്ട്ഫോൺ കമ്പനികൾ പോലും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഘടകങ്ങൾ ചൈനയിൽ നിന്ന് വാങ്ങുന്നുണ്ടെന്നും ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ കാര്യവും അങ്ങനെ തന്നെയാണെന്നും അദ്ദേഹം വാദിച്ചു. ജെയ്നിന്റെ ട്വീറ്റുകൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ ജെയ്നിന്റെ വാക്കുകളെ അംഗീകരിക്കുമ്പോൾ ചിലർ വിമർശിക്കുന്നു. കമ്പനിയുടെ മാതൃസ്ഥാപനം ചൈനീസ് കമ്പനി അല്ലേ? ഷാവോമി എന്ന പേര് തന്നെ ചൈനീസ് അല്ലേ?, അന്തിമമായ വരുമാനം എവിടേയ്ക്കാണ് പേവുന്നത്? തുടങ്ങിയ ചോദ്യങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഷാവോമിയെ ഇഷ്ടപ്പെടുന്നുവെന്നും അടുത്ത ഫോണിനായി കാത്തിരിക്കുന്നുവെന്നും കമന്റ് ചെയ്തവരുണ്ട്. എങ്കിലും നിലവിലെ ചൈനാ വിരുദ്ധ വികാരവും ചൈനയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും വ്യവസായത്തെ ബാധിച്ചിട്ടില്ലെന്ന് മനുകുമാർ ജെയ്ൻ പറഞ്ഞു. അതേസമയം റിയൽമി ഇന്ത്യ മേധാവി മാധവ് ഷേത്തും പറയുന്നത് റിയൽമി ഒരു ഇന്ത്യൻ കമ്പനി ആണെന്നാണ്. ആസ്ക് മാധവ് എന്ന പരിപാടിയുടെ ഏറ്റവും പുതിയ യൂട്യൂബ് എപിസോഡിലാണ് മാധവ് ഷേത്ത് ഇക്കാര്യം പറയുന്നത്. റിയർമി ഒരു ഇന്ത്യൻ സ്റ്റാർട്ട് അപ്പ് ആണെന്നും ഇപ്പോഴത് ഒരു ആഗോള ബഹുരാഷ്ട്ര കോർപ്പറേഷൻ ആണെന്നും തനിക്ക് അഭിമാനത്തോടെ പറയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. Content Highlights:xiaomi is more indian than any other company


from mathrubhumi.latestnews.rssfeed https://ift.tt/3fNZ2lT
via IFTTT