Breaking

Thursday, June 25, 2020

ഒട്ടകത്തെക്കൊണ്ട് കാര്‍ വലിപ്പിച്ച് സമരം: മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്തു

തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരേ ഒട്ടകത്തെക്കൊണ്ട് കാർ വലിപ്പിച്ചതിനും കോവിഡ് നിയമലംഘനം നടത്തി സമരം ചെയ്തതിനും കേരള കോൺഗ്രസ് (സ്കറിയ വിഭാഗം) നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ ഒട്ടകത്തിന്റെ ഉടമകൾക്കെതിരേയും കേസ്. കന്റോൺമെന്റ് പോലീസാണ് മൃഗസംരക്ഷണ നിയമപ്രകാരം സമരക്കാരും ഒട്ടകം ഉടമയും ഉൾപ്പെടെ പത്തിലധികം പേർക്കെതിരേ കേസെടുത്തത്. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്കാണ് കേരള കോൺഗ്രസ് (സ്കറിയ വിഭാഗം) ബുധനാഴ്ച മാർച്ചും, ധർണയും നടത്തിയത്. ജില്ലാപ്രസിഡന്റ് ആർ.സതീഷ് കുമാർ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. പാർട്ടി ഭാരവാഹികളായ എ.എച്ച്.ഹഫിസ്, കവടിയാർ ധർമൻ, തമ്പാനൂർ രാജീവ് എന്നിവർ സംസാരിച്ചു. ബിനിൽകുമാർ, വട്ടിയൂർക്കാവ് വിനോദ്, കോരാണി സനൽ, സിസിലിപുരം ചന്ദ്രൻ, ബീമാപള്ളി ഇക്ബാൽ, വിപിൻകുമാർ എന്നിവർ നേതൃത്വം നൽകി. Content Highlights:Kerala Congress(s) strike Thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/2CwBKCu
via IFTTT