Breaking

Thursday, June 18, 2020

യുവാവിനെ കടുവ കൊന്നുതിന്നു

പുല്പള്ളി:മുള ശേഖരിക്കാൻ വനത്തിൽപ്പോയ യുവാവിനെ കടുവ കൊന്നുതിന്നു. കതവാക്കുന്ന് ബസവൻകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ മാധവദാസിന്റെയും ജാനുവിന്റെയും മകൻ ശിവകുമാർ (24) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കോളനിക്ക് സമീപത്തെ വനത്തിൽ മുള ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ പിടിയിലകപ്പെട്ടതെന്ന് കരുതുന്നു. ശിവകുമാറിനെ കാണാതായതിനെത്തുടർന്ന് ബുധനാഴ്ച കോളനിവാസികളുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കോളനിയിൽ നിന്ന് ഒരുകിലോമീറ്ററോളം ഉൾവനത്തിൽ കടുവ തിന്ന നിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. പോലീസ് സർജന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി. മഞ്ജു സഹോദരിയാണ്. Content Highlight: Man killed by the tiger in Wayanad


from mathrubhumi.latestnews.rssfeed https://ift.tt/3hFFmCs
via IFTTT