കോട്ടയം:ശവപെട്ടിയിൽ താടിയൊക്കെ കെട്ടി നല്ല അറ്റൻഷനായി കിടക്കുന്ന ശവം.ശവമാകുമ്പോൾ മൂക്കിൽ പഞ്ഞിവേണമെന്ന് നിർബന്ധമാണ്. പക്ഷേ പെട്ടിയിൽ കിടക്കുന്നയാൾക്ക് ജീവനുള്ളതിനാൽ മൂക്കിൽ ഇരിക്കാതെ ആപഞ്ഞിപാറിപ്പറന്നു.ശവം ശ്വാസം വലിച്ചതാണ് പ്രശ്നം. മാതൃഭൂമി ഫോട്ടോഗ്രാഫർ ജി. ശിവപ്രസാദിന്റെ ക്യാമറക്കണ്ണിൽ ആ ദൃശ്യം ഉടക്കി. കോട്ടയത്ത് കെ.ടി.യു.സിയുടെ സമരവേദിയിലാണ് സംഭവം.തുടർച്ചയായി പതിനൊന്നു ദിവസവും ഇന്ധനവില വർധിപ്പിച്ച പെട്രോളിയം കമ്പനികളുടെ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.യു.സി. (എം) ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി ശവപ്പെട്ടിയിൽ കിടന്ന് നടത്തിയ പ്രതിഷേധസമരത്തിനിടെ പ്രവർത്തകൻ വെച്ചുകൊടുത്ത പഞ്ഞി ശ്വാസം വിട്ടപ്പോൾ തെറിച്ചുപോകുകയായിരുന്നു. തോമസ് ചാഴിക്കാടൻ എം.പിയും സമീപത്തുണ്ടായിരുന്നു. Content Highlight: Viral picture in KTUC (m) protest
from mathrubhumi.latestnews.rssfeed https://ift.tt/2zIXHgD
via
IFTTT