Breaking

Friday, June 12, 2020

കുഞ്ഞനന്തന്‍ പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിച്ചു, സമൂഹത്തോട് കരുതല്‍ കാണിച്ചു - മുഖ്യമന്ത്രി

തിരുവനന്തപുരം: പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയുംചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു. ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന കുഞ്ഞനന്തൻ, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ടാണ് പാനൂർ ഏരിയയിൽ പാർട്ടി കെട്ടിപ്പടുക്കാനായി പ്രവർത്തിച്ചത്. രാഷ്ട്രീയ ശത്രുക്കൾക്കുപോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു. അത്രമാത്രം ജനകീയനായ നേതാവിനെ കേസിൽ കുടുക്കി ജയിലിലടയ്ക്കുകയാണ് യു.ഡി.എഫ്. സർക്കാർ ചെയ്തതെന്നും കോടിയേരി പറഞ്ഞു. Content Highlights: CM Pinarayi Vijayan condolence P K Kunjananthan


from mathrubhumi.latestnews.rssfeed https://ift.tt/2XSPFei
via IFTTT