Breaking

Tuesday, June 23, 2020

ഹജ്ജ് കര്‍മത്തിന് നിയന്ത്രണം; സൗദിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് അനുമതിയില്ല

റിയാദ്: ഇത്തവണത്തെ ഹജ്ജ് കർമം സൗദി അറേബ്യയിലുള്ളവർക്ക് മാത്രമാക്കി ചുരുക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ അവസരമുണ്ടാകില്ല.സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലുള്ള സൗദി പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീർഥാടകരായാണ് പരിഗണിക്കുക. എന്നാൽ ആഭ്യന്തര തീർഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. എത്രപേർക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് സൗദി ഹജ്ജ് മന്ത്രലയം വരുംദിവസങ്ങളിൽ അറിയിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തീർഥാടനം അനുവദിക്കുക. കഴിഞ്ഞ വർഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കർമ്മം അനുഷ്ഠിച്ചത്. ഇതിൽ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളിൽ നിന്നാണ് എത്തിയത്. സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് സൗദി അറേബ്യ ഹജ്ജ് കർമ്മത്തിൽ ഇത്ര വലിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ മക്ക ഹറം പൂർണമായും അടച്ചിരുന്നു. content highlights:Saudi Arabia Announces This Years Hajj Will Be Very Limited


from mathrubhumi.latestnews.rssfeed https://ift.tt/3fIh2xQ
via IFTTT