Breaking

Tuesday, June 23, 2020

ടിക് ടോകിന് വഴക്കുപറയുമെന്ന ഭയം; മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ വിഷംകഴിച്ച് ആറ്റില്‍ചാടി

മുണ്ടക്കയം: വിഷംകഴിച്ച ശേഷം ആറ്റിൽചാടിയ രണ്ട് പെൺകുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി. കോരൂത്തോട്, മടുക്ക സ്വദേശികളായ പതിനഞ്ച് വയസ്സുള്ള പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മണിമലയാറ്റിലെ വെള്ളനാടി ഭാഗത്താണ് സംഭവം. വിഷംകഴിച്ചശേഷം ഇരുവരും കൈകൾകെട്ടി വെള്ളത്തിൽ ചാടുകയായിരുന്നു. നാട്ടുകാർ ഇവരെ കരയ്ക്കെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും ചേർന്ന് ടിക് ടോക് ചെയ്യുവാൻ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതിൽ വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് തിങ്കളാഴ്ച രാവിലെ ബസിൽ മുണ്ടക്കയത്തെത്തുകയും വെള്ളനാടിയിലെത്തി ആറ്റിൽചാടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:girls suicide attempt in mundakkayam


from mathrubhumi.latestnews.rssfeed https://ift.tt/2zYSjWY
via IFTTT