Breaking

Thursday, June 18, 2020

അതിര്‍ത്തി സംരക്ഷണം: ഇന്ത്യയുടെ നയത്തില്‍ കാതലായ മാറ്റം വരുത്തും, സലാമി സ്ലൈസിങ് ഇനി അനുവദിക്കില്ല

ന്യൂഡൽഹി; അതിർത്തിയിലുണ്ടായ സംഘർഷം ലഘൂകരിക്കുന്നതിന് ഇന്ത്യ-ചൈന സൈനിക മേജർ ജനറൽമാർ നടത്തുന്ന ചർച്ച ഇന്നും തുടരും. വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ സൈനികതലത്തിലുള്ള ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വിവരം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നയത്തിൽ കാതലായ മാറ്റം വരുത്താൻ ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ, ചൈന സൈനികർ ആയുധങ്ങൾ കൈവശം വയ്ക്കാറില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ ഇനി മുതൽ ഇന്ത്യൻ സൈനികർക്ക് ആയുധങ്ങൾ നൽകാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. അതിർത്തിയിൽ കടന്നുകയറാനും ആ പ്രദേശം കൈവശംവയ്ക്കാനുമുള്ള ചൈനയുടെ നയം (സലാമി സ്ലൈസിങ്) ഇനി അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും സൈന്യം തീരുമാനിച്ചു. അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ ഇന്ത്യ വലിയതോതിലുള്ള സൈനിക നീക്കം നടത്തുന്നതായാണ് വിവരം. ലേയിലേയ്ക്ക് 15,000ഓളം സൈനികരെ അതിർത്തിയിലേയ്ക്കെത്തിച്ചിട്ടുണ്ട്. ആയുധങ്ങളും എത്തിച്ചിട്ടുണ്ട്. ചൈനയും സമാനമായ ഒരുക്കങ്ങൾ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സൂചന നൽകുന്നുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 76 ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ലേയിലെ സൈനിക ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. ഗുരുതര നിലയിലുണ്ടായിരുന്ന നാല് സൈനികർ അപകടനില തരണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിക്കാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷൻമാർ പങ്കെടുക്കുന്ന വീഡിയോ കോൺഫറൻസ്. Content Highlights:India will provide arms to Indian soldiers along the Line of Control


from mathrubhumi.latestnews.rssfeed https://ift.tt/3hCNH9L
via IFTTT