Breaking

Saturday, June 20, 2020

പോലീസുകാരന് കോവിഡ്, ഹൈക്കോടതി ജഡ്ജി ക്വാറന്റീനില്‍ പ്രവേശിച്ചു

കൊച്ചി: എറണാകുളത്ത് ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹവുമായി സമ്പർക്ക ലിസ്റ്റിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി ക്വാറന്റീനിൽ പ്രവേശിച്ചു. ജസ്റ്റിസ് സുനിൽ തോമസാണ് ക്വാറന്റീനിൽ പ്രവേശിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനെത്തിയിരുന്നു. പോലീസുകാരൻ കൊണ്ടുവന്ന രേഖകൾ ജഡ്ജി പരിശോധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് സുനിൽ തോമസ് ക്വാറന്റീനിൽ പ്രവേശിച്ചത്.അതേസമയം കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ വിജിലൻസ് ഓഫിസിലും എത്തിയിരുന്നു. ഇതേതുടർന്ന് വിജിലൻസ് പ്രോസിക്യൂട്ടർ രാജേഷ് അടക്കമുള്ളവരും ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥനൊപ്പം ജോലി ചെയ്ത പൊലീസുകാരനാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്നയാളാണ് ഇദ്ദേഹമെന്നാണ് വിവരം. Content Highlights:COVID; High court judge in quarantine


from mathrubhumi.latestnews.rssfeed https://ift.tt/3hKEQ63
via IFTTT